കോഴിക്കോട് | സംസ്ഥാനത്ത് 12 ജില്ലകളിലെ 28 തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കു നടന്ന ഉപ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനുണ്ടായ തിരിച്ചടിക്കു കാരണം സര്‍ക്കാറിന്റെ പ്രതിച്ഛായക്കേറ്റ മങ്ങലാണെന്നു വിലയിരുത്തപ്പെടുന്നു.
ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ആറ് സീറ്റുകളാണു നഷ്ടമായത്. അഞ്ചു സീറ്റുകള്‍ യു ഡി എഫ് പിടിച്ചെടുത്തപ്പോള്‍ ഒരു സീറ്റ് എന്‍ ഡി എയും സ്വന്തമാക്കി. എന്നാല്‍ 13 സീറ്റുകള്‍ നിലനിര്‍ത്താനും ഒരു സീറ്റ് പിടിച്ചെടുക്കാനും കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ഇടതു മുന്നണി.
കടുത്ത വെല്ലുവിളികളെ നേരിട്ട് എല്‍ ഡി എഫിനു ഭരണത്തുടര്‍ച്ച നല്‍കിയ ജനങ്ങളില്‍ സര്‍ക്കാറിനും മുന്നണിക്കും എതിരായ വികാരം രൂപപ്പെട്ടു എന്നാണ് ഉപ തിരഞ്ഞെടുപ്പു ഫലം കാണിക്കുന്നത് എന്നാണു വിലയിരുത്തപ്പെടുന്നത്.
ഒന്നാം പിണറായി സര്‍ക്കാര്‍ നിരവധി പ്രതിസന്ധികള്‍ക്കിടയിലും ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി ജന പിന്തുണ ആര്‍ജിച്ചിരുന്നു. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ലെന്നാണു വ്യക്തമാവുന്നത്.
ഒടുവില്‍ ംസ്ഥാന ബജറ്റ് അവതരണത്തോടെയാണ് സര്‍ക്കാറിനെതിരായി ജനവികാരം രൂക്ഷമായത്. പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നതോടെ ബജറ്റു മുഴുവന്‍ ജന വിരുദ്ധമാണെന്ന പ്രതിച്ഛായയാണു സൃഷ്ടിക്കപ്പെട്ടത്. നികുതി നിര്‍ദ്ദേശത്തിനു മുന്നില്‍ ബജറ്റിലെ എല്ലാ ജനപ്രിയ നിര്‍ദ്ദേശങ്ങളും മുങ്ങിപ്പോയി.
നൂറുകടന്ന ഇന്ധന വിലക്കുമേല്‍ രണ്ടു രൂപ സെസ് ചുമത്തിയത് ജനങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി. സാമൂഹിക ക്ഷേമ പെന്‍ഷന്‍ മുടങ്ങാതിരിക്കാനാണു സെസ് ചുമത്തുന്നതെന്നു സര്‍ക്കാറും സി പി എമ്മും വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും ജനങ്ങള്‍ക്കിടയില്‍ ആ വാദത്തിനു വേണ്ടത്ര അംഗീകാരം ലഭിച്ചില്ല.
അടച്ചിട്ട വീടുകള്‍ക്കു നികുതി ചുമത്താനുള്ള നിര്‍ദ്ദേശവും വലിയ ജന വികാരമാണു ക്ഷണിച്ചു വരുത്തിയത്. കേരളത്തില്‍ വന്‍തോതില്‍ പ്രവാസികളുടെ വീടുകള്‍ അടഞ്ഞു കിടക്കുന്നുണ്ട്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥക്കു സംഭാവന ചെയ്യുന്ന പ്രവാസികളെ വെല്ലുവിളിക്കുന്നതാണ് അടച്ചിട്ട വീടുകള്‍ക്കു ചുമത്തിയ അധിക നികുതിയെന്നു വിലയിരുത്തപ്പെട്ടു. ഇക്കാര്യത്തില്‍ പ്രവാസി സമൂഹത്തിലും അവരുടെ കുടുംബങ്ങളിലും വലിയ വികാരമുണ്ടായി.
ബജറ്റിനെതിരെ യു ഡി എഫ് ആരംഭിച്ച മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കല്‍ സമരവും ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം സൃഷ്ടിക്കാന്‍ കാരണമായിട്ടുണ്ട്. മുഖ്യമന്ത്രിക്ക് വന്‍ സുരക്ഷാ സന്നാഹം എന്നതു ജനങ്ങളില്‍ വലിയ ചര്‍ച്ചയായി. സര്‍ക്കാര്‍ വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ ഇത്രയേറെ ചെലവുകള്‍ എന്തിനു എന്ന ചോദ്യമാണ് ഉയര്‍ന്നത്.
കരിങ്കൊടി സമരം രൂക്ഷമായതോടെ മുഖ്യമന്ത്രിക്ക് കറുപ്പ് വിരോധം എന്ന നിലയില്‍ പ്രതിഷ്ഠിക്കാന്‍ കഴിഞ്ഞതും മുഖ്യമന്ത്രിയുടേയും സര്‍ക്കാറിന്റെയും പ്രതിച്ഛായക്കു മങ്ങലേല്‍പ്പിച്ചു.
സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജറോമിനെ മുന്‍ നിര്‍ത്തി സര്‍ക്കാറിന്റെ ദുഷ് ചെലവുകള്‍ക്കെതിരായ വലിയ പ്രചാരണം സൃഷ്ടിക്കാന്‍ കഴിഞ്ഞതും സര്‍ക്കാര്‍ വിരുദ്ധ വികാരം ഉണ്ടാക്കുന്നതില്‍ പങ്കു വഹിച്ചു. കെ വി തോമസിനെ സര്‍ക്കാര്‍ പ്രതിനിധിയായി രാജ്യതലസ്ഥാനത്തു നിയമിച്ച നടപടിയും സര്‍ക്കാറിന്റെ ദുഷ് ചെലവായി വിലയിരുത്തപ്പെട്ടു.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ വീണ്ടും ഇ ഡി അറസ്റ്റ് ചെയ്തതോടെ സ്വപ്ന സുരേഷ് വീണ്ടും രംഗത്ത് വന്നതും സര്‍ക്കാറിനെതിരായ വികരം സൃഷ്ടിക്കുന്നതിനു വഴിയൊരുക്കി.
എല്‍ ഡി എഫ് സര്‍ക്കാറിന്റെ മങ്ങലേറ്റ പ്രതിച്ഛായക്കു പരിഹാരം കാണാന്‍ ഉപതിരഞ്ഞെടുപ്പു ഫലം വഴിയൊരുക്കിയേക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതിപക്ഷത്തിന് ഏറെ ആത്മവിശ്വാസം പകരുന്നതാണ് ഉപതിരഞ്ഞെടുപ്പു ഫലം. ഭരണ വിരുദ്ധ വികാരം സൃഷ്ടിക്കുന്നതില്‍ പ്രതിപക്ഷ സമരം ഫലം കണ്ടു എന്നാണു യു ഡി എഫ് കരുതുന്നത്. നേരത്തെ കെ റെയില്‍ വിരുദ്ധ സമരം യു ഡി എഫിന്റെ പ്രതിച്ഛായ ഉയര്‍ത്തിയതിനു പിന്നാലെ ഇപ്പോള്‍ ബജറ്റിനെതിരായ സമരവും ജനപിന്തുണ വര്‍ധിപ്പിച്ചു എന്നാണ് യു ഡി എഫ് ക്യാമ്പ് വിലയിരുത്തുന്നത്.
source https://www.sirajlive.com/by-election-setback-it-reflects-the-tarnished-image-of-the-government.html
إرسال تعليق