തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗ കേസില്‍ ലോകായുക്ത ഇന്ന് വിധി പറയാനിരിക്കെ സര്‍ക്കാറിന് ഏറെ നിര്‍ണായകം. മുഖ്യമന്ത്രി പിണറായി വിജയനു പുറമെ 18 മന്ത്രിമാരും കേസില്‍ പ്രതികളാണ്. കേസില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷത്തിന് ശേഷമാണു വിധി പ്രസ്താവിക്കൊനൊരുങ്ങുന്നത്. . വിധി വൈകുന്നതിനെതിരെ ഹരജിക്കാരന്‍ ഹൈകോടതിയെ സമീപിച്ചിരുന്നു. ഹരജി ഏപ്രില്‍ മൂന്നിന് ഹൈക്കോടതി വീണ്ടം പരിഗണിക്കാനിരിക്കെയാണ് ലോകായുക്ത വിധി പറയാന്‍ തീരുമാനിച്ചത്.
അന്തരിച്ച ചെങ്ങന്നൂര്‍ മുന്‍ എം എല്‍ എ . കെ കെ രാമചന്ദ്രന്റെയും അന്തരിച്ച എന്‍ സി പി നേതാവ് ഉഴവൂര്‍ വിജയന്റെയും കുടുംബത്തിനും പണം നല്‍കിയതിന് എതിരെ ആര്‍ എസ് ശശികുമാറാണ് പരാതി നല്‍കിയിത്.
കേസിന്റെ വാദം നടക്കുന്നതിനിടെ ലോകായുക്തനിയമത്തിലെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത് വിവാദമായിരുന്നു. മുഖ്യമന്ത്രിക്കെതിരെയുള്ള വിധി മുന്നില്‍ കണ്ടാണ് ഭേദഗതി എന്നായിരുന്നു ആരോപണം
source https://www.sirajlive.com/lokayukta-to-pronounce-verdict-in-relief-fund-misappropriation-case-today-important-for-the-government.html
Post a Comment