ചാരുംമൂട് | ബില്ല് അടച്ചിട്ടും മന്ത്രിയുടെ വീടിന്റെ വൈദ്യുതി കണക്ഷന്‍ കട്ട് ചെയ്ത് കെ എസ് ഇ ബി. കൃഷി വകുപ്പ് മന്ത്രി പി പ്രസാദിന്റെ നൂറനാട് മറ്റപ്പള്ളി ആശാന്‍ കലുങ്കിലുള്ള വീടിന്റെ വൈദ്യുതി കണക്ഷനാണ് നൂറനാട് വൈദ്യുതി ഓഫീസിലെ ജീവനക്കാര്‍ ഈ മാസം രണ്ടിന് വിച്ഛേദിച്ചത്. എന്നാല്‍, ഇന്നലെ വൈദ്യുതി പുനസ്ഥാപിച്ചു.
മന്ത്രി ഫെബ്രുവരി 24 ന് രാവിലെ 9:38 ന് ഓണ്‍ലൈനായി ബില്‍ തുകയായ 490 രൂപ അടച്ചിരുന്നു. എന്നാല്‍ ബില്‍ അടച്ചതിനു ശേഷമാണ് കണക്ഷന്‍ വിച്ഛേദിച്ചത്. ഫ്യൂസ് ഊരിമാറ്റാതെ വൈദ്യുതി പോസ്റ്റില്‍ നിന്നുമാണ് ജീവനക്കാര്‍ കണക്ഷന്‍ കട്ട് ചെയ്തത്. മന്ത്രിയും കുടുംബവും തിരുവനന്തപുരത്താണ് താമസമെങ്കിലും മന്ത്രി ഇടയ്‌ക്കെല്ലാം നൂറനാട്ടെ കുടുംബ വീട്ടില്‍ എത്താറുണ്ട്. ഇവിടെ മന്ത്രിയെ കാണാന്‍ പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരും സന്ദര്‍ശകരുമൊക്കെ എത്താറുള്ളതുമാണ്.
ഞായറാഴ്ച മന്ത്രി വീട്ടിലെത്തിയിരുന്നു. ഈ സമയം വീട്ടില്‍ മാത്രം വൈദ്യുതിയില്ലായിരുന്നു. കാരണം എന്താണെന്ന് അന്വഷിക്കാന്‍ പാര്‍ട്ടി പഞ്ചായത്തംഗമായ കെ അജയഘോഷിനെ ചുമതലപ്പെടുത്തിയാണ് മന്ത്രി മടങ്ങിയത്. ഇദ്ദേഹം വൈദ്യുതി ഓഫീസിലെത്തി അന്വഷിച്ചപ്പോഴാണ് പണമടയ്ക്കാത്തതിനാല്‍ വൈദ്യുതി കണക്ഷന്‍ കട്ട് ചെയ്തതാണെന്ന് അറിയുന്നത്.
source https://www.sirajlive.com/despite-passing-the-bill-kseb-disconnected-the-electricity-connection-at-the-minister-39-s-house.html
إرسال تعليق