തിരുവനന്തപുരം | ഒരിടവേളക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സഭ അവസാനമായി ചേർന്നത്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തം പത്ത് ദിവസം പിന്നിട്ടിട്ടും പൂർണമായി നിയന്ത്രണവിധേയമാക്കാൻ സാധിക്കാത്തതിനാൽ വിഷയം നിയമസഭയിലും കത്തിപ്പടരും.
ഇടത് മുന്നണി നേതാക്കൾക്കെതിരായ ആരോപണങ്ങളടക്കം പ്രതിപക്ഷം ഉന്നയിക്കുമ്പോൾ കോൺഗ്രസ്സിലെ പടലപ്പിണക്കങ്ങൾ ഉയർത്തി പ്രതിരോധിക്കാനാകും ഭരണപക്ഷ ബഞ്ചിന്റെ നീക്കം. ഇതോടൊപ്പം സമകാലിക സംഭവവികാസങ്ങളും വിവിധ സെഷനുകളിൽ ചർച്ചയാകും.
കൂടാതെ, ഓർത്തഡോക്സ്- യാക്കോബായ സഭകൾ തമ്മിലുള്ള തർക്കങ്ങൾ ക്രമസമാധാന പ്രശ്നമാകുന്ന സാഹചര്യത്തിൽ, ഇതിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയുള്ള നിയമ നിർമാണവും ഇത്തവണയുണ്ടാകുമെന്നാണ് വിവരം.
source https://www.sirajlive.com/assembly-session-to-resume-today-brahmapuram-will-burn.html
Post a Comment