മക്ക | പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമസാനില്‍ അഷ്ടദിക്കുകളില്‍ നിന്നും പുണ്യഭൂമിയിലെത്തുന്ന വിശ്വാസികളെ വരവേല്‍ക്കാന്‍ മക്കയിലെ മസ്ജിദുല്‍ ഹറമും, പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയും സജ്ജമായതായി ഇരുഹറം കാര്യാലയ മേധാവിയും ഹറം ഇമാമുമായ ശൈഖ് ഡോ. അബ്ദുല്‍റഹ്മാന്‍ അല്‍ സുദൈസ് അറിയിച്ചു.
ഇരുഹറമുകളിലെത്തുന്ന തീര്‍ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. മികച്ച സേവനങ്ങളും സാങ്കേതിക സൗകര്യങ്ങളുമാണ് ഈ വര്‍ഷം ഒരുക്കിയിരിക്കുന്നതെന്നും അല്‍ സുദൈസ് പറഞ്ഞു.
വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്ന തീര്‍ഥാടകര്‍ക്ക് ഉംറക്കും സിയാറത്തിനുമായി ഈ വര്‍ഷം മുതല്‍ രാജ്യത്തെ ഏത് വിമാനത്താവളം വഴിയും രാജ്യത്തേക്ക് പ്രവേശനാനുമതിയുണ്ട്. മക്ക, മദീന നഗരങ്ങള്‍ക്ക് പുറമെ സഊദിയിലെ മറ്റ് നഗരങ്ങള്‍ സന്ദര്‍ശിക്കാനും അനുമതിയുണ്ട്.
വിശുദ്ധ റമസാനിലെ അവസാന പത്ത് ദിവസങ്ങളില്‍ ഇരുഹറമുകളിലും തറാവീഹ്-ജമാഅത്ത് നിസ്‌കാരങ്ങള്‍ നിര്‍വഹിക്കാന്‍ അനുമതിപത്രം ആവശ്യമില്ല. എന്നാല്‍, ഉംറ നിര്‍വഹിക്കുന്നതിന് അനുമതിപത്രം നിര്‍ബന്ധമാണ്. നുസുക്ക് ആപ്ലിക്കേഷന്‍ അല്ലെങ്കില്‍ തവക്കല്‍ ആപ്ലിക്കേഷന്‍ വഴിയാണ് അനുമതിപത്രത്തിന് അപേക്ഷിക്കേണ്ടതെന്നും ഹജ്ജ്-ഉംറ മന്ത്രാലയം വ്യക്തമാക്കി.
source https://www.sirajlive.com/ramadan-both-harams-ready-to-welcome-pilgrims-to-the-holy-land.html
إرسال تعليق