പണംവെച്ച് ചീട്ടുകളി: അതിഥി തൊഴിലാളികള്‍ അറസ്റ്റില്‍

പത്തനംതിട്ട | താമസസ്ഥലത്ത് പണംവെച്ച് ചീട്ടുകളിച്ചതിന്  11 അതിഥി തൊഴിലാളെ അറസ്റ്റ് ചെയ്തു. ഡാന്‍സാഫ് സംഘവും പത്തനംതിട്ട പോലീസും ചേര്‍ന്നു.  പത്തനംതിട്ട കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിനടുത്തുള്ള താമസ്ഥലത്ത് നിന്നാണ് ഇവരെ പിടികൂടിയത്.

19,910 രൂപയും   പിടിച്ചെടുത്തു. പണംവെച്ചുള്ള ചീട്ടുകളി നടക്കുന്നതായി ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് ലഭിച്ച രഹസ്യ സന്ദേശത്തെതുടര്‍ന്നാണ് നടപടി.

നര്‍കോട്ടിക് സെല്‍ ഡി വൈ എസ് പി കെ എ വിദ്യാധരന്റെ മേല്‍നോട്ടത്തിലാണ് റെയ്ഡ് നടന്നത്. പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ എസ് ഐമാരായ അനില്‍, സന്തോഷ് കുമാര്‍ എന്നിവരും, ഡാന്‍സാഫ് സംഘത്തിലെ എസ് ഐ അജി സാമൂവല്‍,എ എസ് ഐ അജികുമാര്‍, സി പി ഓമാരായ മിഥുന്‍ ജോസ്, അഖില്‍, സുജിത്, ബിനു, ശ്രീരാജ് എന്നിവര്‍ ചേര്‍ന്നാണ് റെയ്ഡ് നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.



source https://www.sirajlive.com/playing-cards-with-money-guest-workers-arrested.html

Post a Comment

أحدث أقدم