കൊച്ചി | കൊച്ചിയില്‍ അനുഭവപ്പെട്ട കനത്ത പുക കുറയുന്നു. കലൂര്‍, പാലാരിവട്ടം, വൈറ്റില ഭാഗങ്ങളിലുയര്‍ന്ന പുകയിലാണ് നേരിയ ശമനമുണ്ടായിരിക്കുന്നത്. ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപ്പിടിത്തത്തിന് പിന്നാലെയാണ് ഇവിടങ്ങളില്‍ പുകമൂടിയിരുന്നത്. കാഴ്ച മറയ്ക്കുന്ന രീതിയിലാണ് പുകയുയര്‍ന്നത്. തീപ്പിടിത്തമുണ്ടായി മൂന്ന് ദിവസത്തിനു ശേഷമാണ് പുകയില്‍ കുറവുണ്ടായിരിക്കുന്നത്.
മാലിന്യപ്ലാന്റിലെ തീപ്പിടിത്തവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക.
ജാഗ്രതാ നിര്‍ദേശം
അത്യാവശ്യമുള്ളപ്പോള്‍ മാത്രമേ പരിസരവാസികള്‍ പുറത്തിറങ്ങാവൂ എന്ന് അധികൃതരുടെ നിര്‍ദേശം. പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണം. ശ്വാസകോശ രോഗമുള്ളവര്‍ വീടിനുള്ളില്‍ കഴിയണം.
source https://www.sirajlive.com/brahmapuram-fire-the-smog-in-kochi-has-eased-slightly.html
إرسال تعليق