യുദ്ധക്കുറ്റം; പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റ്

ഹേഗ് | റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റ്. യുദ്ധക്കുറ്റങ്ങള്‍ ചുമത്തിയാണ് വാറന്റ്. യുക്രൈനില്‍ നിന്ന് റഷ്യയിലേക്ക് അനധികൃതമായി കുട്ടികളെ കടത്തിയത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് വാറന്റ് പുറപ്പെടുവിച്ചിട്ടുള്ളത്. കുട്ടികളെ കടത്തിയത് പുടിന്റെ അറിവോടെയാണെന്ന് കോടതി പറഞ്ഞു. റഷ്യന്‍ ബാലാവകാശ കമ്മീഷണര്‍ മരിയ ല്വോവ ബെലോവയ്ക്കെതിരെയും കോടതി വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.

റഷ്യയുടെ യുക്രൈന്‍ അധിനിവേശം തുടങ്ങിയ 2022 ഫെബ്രുവരി 24 മുതല്‍ യുദ്ധക്കുറ്റങ്ങള്‍ നടന്നുവരികയാണെന്ന് കോടതി ആരോപിച്ചു. എന്നാല്‍, ആരോപണങ്ങള്‍ റഷ്യന്‍ സര്‍ക്കാര്‍ നിഷേധിച്ചു.

അതേസമയം, വാറന്റ് പുറപ്പെടുവിച്ചെങ്കിലും കോടതി സ്ഥാപിച്ച കരാറില്‍ ഒപ്പിട്ട രാജ്യമല്ല റഷ്യ എന്നതിനാല്‍ പുടിനെയും ബെലോവയെയും അറസ്റ്റ് ചെയ്യാന്‍ കോടതിക്ക് കഴിയില്ല.

 



source https://www.sirajlive.com/war-crime-international-criminal-court-arrest-warrant-against-putin.html

Post a Comment

Previous Post Next Post