സംസ്ഥാനത്ത് ഇന്ന് ഡോക്ടര്‍മാരുടെ പണിമുടക്ക്; ആശുപത്രികളുടെ പ്രവര്‍ത്തനം തടസപ്പെട്ടേക്കും

തിരുവനന്തപുരം |  ആശുപത്രി ആക്രമണങ്ങളിലും ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അതിക്രമങ്ങളിലും പ്രതിഷേധിച്ച് ഐഎംഎ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത മെഡിക്കല്‍ സമരം ഇന്ന്. സമരത്തിന്റെ ഭാഗമായി രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ സംസ്ഥാനത്തെ ഡോക്ടേഴ്‌സ് പണിമുടക്കും. അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയ, ലേബര്‍ റൂം ഒഴികെയുള്ള മുഴുവന്‍ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്നും ഡോക്ടേഴ്‌സ് വിട്ടു നില്‍ക്കും. മെഡിക്കല്‍ രംഗത്തെ 40 ഓളം സംഘടനകള്‍ പണിമുടക്കിന് പിന്തുണ നല്‍കി. സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രികളുടെ പ്രവര്‍ത്തനത്തേയും സമരം ബാധിച്ചേക്കും

പൊതു- സ്വകാര്യ മേഖലകളിലെ ഐഎംഎ അംഗങ്ങളായ മുഴുവന്‍ ഡോക്ടേഴ്‌സും പണിമുടക്കിന്റെ ഭാഗമാകും. ഒപ്പം കെജിഎംഒഎ, കെജിഎംസിടിഎ, സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ്, കോര്‍പ്പറേറ്റ് ആശുപത്രി മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ തുടങ്ങി സര്‍ക്കാര്‍ പ്രൈവറ്റ് മേഖലയിലെ 40 ഓളം സംഘടനകള്‍ ഐഎംഎ പ്രഖ്യാപിച്ച പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

 



source https://www.sirajlive.com/doctors-strike-in-the-state-today-hospitals-may-be-disrupted.html

Post a Comment

أحدث أقدم