ജപ്പാന്‍- ദക്ഷിണ കൊറിയ ഉച്ചകോടിക്ക് തൊട്ടുമുമ്പ് ദീര്‍ഘദൂര മിസൈല്‍ വിക്ഷേപിച്ച് ഉത്തര കൊറിയ

സ്യോള്‍ | ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐ സി ബി എം) പരീക്ഷിച്ച് വടക്കന്‍ കൊറിയ. ദക്ഷിണ കൊറിയ- ജപ്പാന്‍ നേതാക്കളുടെ സുപ്രധാന ഉച്ചകോടിക്ക് മണിക്കൂറുകള്‍ക്ക് മുമ്പാണ് മിസൈല്‍ പരീക്ഷണം. ഇന്ന് രാവിലെ മിസൈല്‍ പരീക്ഷണം നടന്നതായി ജപ്പാനും ദക്ഷിണ കൊറിയയും സ്ഥിരീകരിച്ചു.

ആയിരം കി മീറ്ററോളം പറന്ന് ജപ്പാന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കടലിലാണ് മിസൈല്‍ പതിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കിടെ വടക്കന്‍ കൊറിയ പരീക്ഷിക്കുന്ന നാലാമത്തെ മിസൈലാണിത്. നേരത്തേയുള്ളത് ഹ്രസ്വദൂര മിസൈലുകളായിരുന്നു.

നിലവില്‍ കൊറിയന്‍ ഉപദ്വീപിന് ചുറ്റുമായി അമേരിക്ക- ദക്ഷിണ കൊറിയ സംയുക്ത നാവികാഭ്യാസം നടക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഏറ്റവും വലിയ നാവികാഭ്യാസമാണിത്. ഇത് പ്രകോപനമാണെന്ന് വടക്കന്‍ കൊറിയ നിരന്തരം പറഞ്ഞിരുന്നു.



source https://www.sirajlive.com/north-korea-launches-long-range-missile-just-ahead-of-japan-south-korea-summit.html

Post a Comment

أحدث أقدم