ബെംഗളുരു| കര്‍ണാടക കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റും മുന്‍ എംപിയുമായ ആര് ധ്രുവനാരായണ (61) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം.
ശനിയാഴ്ച രാവിലെ 6.40 ഓടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട ധ്രുവനാരായണയെ വീട്ടില്‍ നിന്ന് മൈസൂരിലെ ഡി.ആര്.എം.എസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണ വാര്‍ത്ത അറിഞ്ഞ് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ അനുശോചനം അറിയിച്ചു.
source https://www.sirajlive.com/karnataka-congress-working-president-r-dhruvanarayana-passed-away.html
إرسال تعليق