ബ്രഹ്മപുരം പ്ലാന്റിലെ തീ നിയന്ത്രണ വിധേയം, കൊച്ചിയിലെ മാലിന്യ നീക്കത്തിന് സംവിധാനമൊരുക്കും: മന്ത്രി രാജീവ്

കൊച്ചി | ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ നിയന്ത്രണ വിധേയമായതായി വ്യവസായ മന്ത്രി പി രാജീവ് വ്യക്തമാക്കി. വൈകിട്ടോടെ തീ പൂര്‍ണമായും അണയ്ക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

തീപ്പിടിത്തവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംവിധാനമൊരുക്കും. കൊച്ചിയിലെ മാലിന്യ നീക്കത്തിന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ താത്കാലിക സംവിധാനമുണ്ടാക്കും. ബ്രഹ്മപുരത്തെ ഉള്‍പ്പെടെ സാഹചര്യങ്ങള്‍ നേരിടാന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപവത്ക്കരിക്കുമെന്നും മന്ത്രി രാജീവ് പറഞ്ഞു.

ആശങ്ക വേണ്ട, ജാഗ്രത വേണം: ആരോഗ്യ മന്ത്രി
തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്നും എന്നാല്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ശ്വാസംമുട്ടും ആസ്തമയുമുള്ളവരും ഗര്‍ഭിണികളും കുട്ടികളും പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം. പരിസര പ്രദേശങ്ങളിലുള്ളവര്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണം. നിലവില്‍ ആര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളുള്ളതായി റിപ്പോര്‍ട്ടില്ല.

കളമശ്ശേരി മെഡിക്കല്‍ കോളജില്‍ സ്‌മോക് കാഷ്വാലിറ്റി സജ്ജീകരിച്ചിട്ടുണ്ട്. ബ്രഹ്മപുരത്ത് ഓക്‌സിജന്‍ പാര്‍ലറും സംവിധാനിച്ചതായി മന്ത്രി അറിയിച്ചു.

 



source https://www.sirajlive.com/fire-at-brahmapuram-plant-under-control-waste-disposal-system-in-kochi-will-be-prepared-minister-rajeev.html

Post a Comment

Previous Post Next Post