തിരുവനന്തപുരം | സി പി എം കേന്ദ്രകമ്മിറ്റി അംഗവും ഇടതുമുന്നണി കണ്‍വീനറുമായ ഇ പി ജയരാജന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ ഇന്നു പങ്കെടുക്കും. തൃശൂരിലെ ഏതെങ്കിലും ഒരു പരിപാടിയിലാണ് ഇ പി പങ്കെടുക്കുക. ഇ പി രാവിലെ തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് തിരിക്കും.
ഇ പി ഇതുവരെ ജാഥയില്‍ പങ്കെടുക്കാത്തത് വാര്‍ത്തയായിരുന്നു. ജാഥയുടെ ഉദ്ഘാടനച്ചടങ്ങിലേക്ക് ഇ പിയെ ക്ഷണിച്ചിരുന്നുവെന്നു എം വി ഗോവിന്ദന് വെളിപ്പെടുത്തിയിരുന്നു. എല്‍ ഡി എഫ് കണ്‍വീനര്‍ എന്ന നിലയില്‍ ഇ പിക്ക് എവിടെവച്ചും യാഥയില് പങ്കെടുക്കാമെന്ന നിലപാടിലായിരുന്നു പാര്‍ട്ടി.
കണ്ണൂരില്‍ ഇ പിയുടെ കുടുംബത്തിനു പങ്കാളിത്തമുള്ള റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പു പരിശോധനയും വാര്‍ത്തയായിരുന്നു. വിദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദവും വാര്‍ത്തയായിരുന്നു.
source https://www.sirajlive.com/ep-jayarajan-will-participate-in-the-people-39-s-defense-march-today.html
Post a Comment