ഏപ്രില്‍ ഒന്ന് മുതല്‍ മുദ്രപ്പത്രങ്ങള്‍ക്ക് ഇ സ്റ്റാമ്പിങ്

തിരുവനന്തപുരം | നോണ്‍ ജുഡീഷ്യല്‍ ആവശ്യങ്ങള്‍ക്കുള്ള എല്ലാ ഡിനോമിനേഷനിലുമുള്ള മുദ്രപ്പത്രങ്ങള്‍ക്കായി അടുത്ത മാസം ഒന്ന് മുതല്‍ ഇ സ്റ്റാമ്പിങ് പ്രാബല്യത്തില്‍ വരും. ഒരു ലക്ഷം രൂപവരെയുള്ള മുദ്രപ്പത്രങ്ങളുടെ വില്‍പ്പന അംഗീകൃത സ്റ്റാമ്പ് വെണ്ടര്‍മാരിലൂടെ ആയിരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇതു പ്രകാരമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി.

രജിസ്‌ട്രേഷന്‍ വകുപ്പിന്റെ PEARL ആപ്ലിക്കേഷനില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയതായി രജിസ്‌ട്രേഷന്‍ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ ട്രഷറികളിലും സ്റ്റാമ്പ് വെണ്ടര്‍മാരുടെ കൈവശവും സ്റ്റോക്കുള്ള മുദ്രപ്പത്രങ്ങളുടെ വില്‍പ്പന, ഒരു ലക്ഷം രൂപ വരെയുള്ള മുദ്രപ്പത്രങ്ങള്‍ക്ക് ഇ-സ്റ്റാമ്പിങ് നടപ്പിലാക്കുന്നതിനോടൊപ്പം ആറ് മാസ കാലയളവിലേക്ക് തുടരാവുന്നതാണ്.

ഒരു ലക്ഷം രൂപ വരെയുള്ള മുദ്രപ്പത്രങ്ങള്‍ക്കുള്ള ഇ- സ്റ്റാമ്പിങ് അടുത്ത മാസം ഒന്ന് മുതല്‍ ഓരോ ജില്ലയിലും ഒരു സബ് രജിസ്ട്രാര്‍ ഓഫീസില്‍ നടപ്പിലാക്കും. മേയ് രണ്ട് മുതല്‍ പദ്ധതി സംസ്ഥാന വ്യാപകമാക്കും.

 



source https://www.sirajlive.com/e-stamping-for-stamps-from-april-1.html

Post a Comment

Previous Post Next Post