കൊല്‍ക്കത്ത | ബി ജെ പിക്കെതിരായ മതേതര സഖ്യത്തിനു തിരിച്ചടി നല്‍കി മമതാ ബാനര്‍ജി.
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയുമായും സഖ്യത്തിനില്ലെന്നു തൃണമൂല്‍ നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി പ്രഖ്യാപിച്ചു.
മൂന്നാം മുന്നണി നീക്കം പ്രതിപക്ഷ ഐക്യത്തെ തകര്‍ക്കുന്നതാണെന്നു കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടെയാണ് മമതാ ബാനര്‍ജി പ്രതിപക്ഷ സഖ്യത്തിനെതിരെ രംഗത്തുവരുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കു മത്സരിക്കുമെന്നും ജനങ്ങളുടെ മാത്രം പിന്തുണ മതിയെന്നും മമത ബാനര്‍ജി പറഞ്ഞു. ബിജെപിയെ തോല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യുമെന്നാണു മമതയുടെ നിലപാട്.
സി പി എമ്മിനും കോണ്‍ഗ്രസിനും വോട്ട് ചെയ്യുന്നവര്‍ യഥാര്‍ഥത്തില്‍ ബിജെപിയെ പിന്തുണയ്ക്കുകയാണെന്നും മമത പറഞ്ഞു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലംവന്നതിന് പിന്നാലെയാണ് മമതയുടെ പ്രതികരണം.
കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ഒന്നിച്ചു നിന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നൂറില്‍ താഴെ സീറ്റുകളില്‍ ഒതുക്കാമെന്ന് കഴിഞ്ഞ ദിവസം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞിരുന്നു.
source https://www.sirajlive.com/mamata-banerjee-says-there-is-no-opposition-alliance.html
Post a Comment