രാത്രിയില്‍ പരാതിയുമായെത്തിയ വീട്ടമ്മയെ പോലീസ് സ്റ്റേഷനില്‍ നിന്നിറക്കി വിട്ടതായി പരാതി

വര്‍ക്കല | രാത്രിയില്‍ പരാതിയുമായെത്തിയ വീട്ടമ്മയെ പരിഹസിച്ച് പോലീസ് സ്റ്റേഷനില്‍ നിന്നിറക്കി വിട്ടതായി പരാതി.
മകന്റെ പ്രായമുള്ള സമീപവാസി ലൈംഗികമായി അധിക്ഷേപിച്ചപ്പോള്‍ രാത്രിയില്‍ തന്നെ സഹോദരിയേയും കൂട്ടി പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. സ്റ്റേഷനില്‍ വനിതാ പോലീസ് ഉണ്ടായിരുന്നില്ല. പറയുന്നതു കേള്‍ക്കാന്‍ പോലും തയ്യാറാകാതെ സ്‌റ്റേഷനില്‍ നിന്ന് ഇറങ്ങാന്‍ പറഞ്ഞു. കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്നതിന്റെ പേരില്‍ പോലീസുകാര്‍ പരിഹസിച്ചതായും വീട്ടമ്മ പറഞ്ഞു.
തുടര്‍ന്ന് വീട്ടമ്മ വര്‍ക്കല ഡിവൈ എസ് പിക്ക് പരാതി നല്‍കി. വീട്ടമ്മയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചെന്ന് ഡിവൈ എസ് പി അറിയിച്ചു. മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി നല്‍കുമെന്നും വീട്ടമ്മ പറഞ്ഞു.



source https://www.sirajlive.com/complaint-that-the-housewife-who-came-with-a-complaint-at-night-was-dropped-from-the-police-station.html

Post a Comment

أحدث أقدم