ജയ്പുര്‍ | മുന്നിലുണ്ടായിരുന്നത് ചെറിയ ലക്ഷ്യം. എന്നിട്ടും അതിലേക്കെത്താന്‍ കഴിയാതെ രാജസ്ഥാന്‍ റോയല്‍സ്. ലക്‌നോ സൂപ്പര്‍ ജയന്റ്‌സിനോട് 10 റണ്‍സിനാണ് രാജസ്ഥാന്‍ അടിയറവ് പറഞ്ഞത്.
ടോസ് ലഭിച്ച രാജസ്ഥാന്‍, ലക്നോയെ ബാറ്റിങിനയക്കുകയായിരുന്നു. തീരുമാനം ശരിയായിരുന്നുവെന്ന് തെളിയിക്കും വിധം ലക്‌നോയെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സിന് പിടിച്ചുകെട്ടാന്‍ രാജസ്ഥാന് കഴിഞ്ഞു. എന്നാല്‍, ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് അത് എത്തിപ്പിടിക്കാന്‍ കഴിഞ്ഞില്ല. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് എടുക്കാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ.
യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, ദേവ്ദത്ത് പടിക്കല്‍ എന്നിവരുടെ മികച്ച പ്രകടനമാണ് രാജസ്ഥാനെ ലക്ഷ്യത്തിന് അരികിലെങ്കിലുമെത്തിച്ചത്. ജയ്‌സ്വാള്‍ 35 പന്തില്‍ 44ഉം ബട്‌ലര്‍ 41 പന്തില്‍ 40ഉം പടിക്കല്‍ 21ല്‍ 26ഉം റണ്‍സ് നേടി. ലക്‌നോക്കു വേണ്ടി ആവേശ് ഖാന്‍ നാലോവറില്‍ 25 റ്ണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. മാര്‍കസ് സ്‌റ്റോയിനിസിന് രണ്ട് വിക്കറ്റ് ലഭിച്ചു.
നേരത്തെ, കയ്‌ലേ മയേഴ്‌സ് (42ല്‍ 51), കെ എല്‍ രാഹുല്‍ (32ല്‍ 39), നിക്കോളസ് പൂരന്‍ (20ല്‍ 29) എന്നിവരാണ് ലക്‌നോയെ 154ല്‍ എത്താന്‍ സഹായിച്ചത്. രാജസ്ഥാനായി അശ്വിന്‍ രണ്ടും ട്രെന്റ് ബോള്‍ട്ടും സന്ദീപ് ശര്‍മയും ഓരോന്നും വിക്കറ്റ് നേടി.
source https://www.sirajlive.com/rajasthan-fell-short-of-the-small-target-lost-to-lucknow-by-10-runs.html
Post a Comment