അടൂര്‍ | പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 23 വര്‍ഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും. പള്ളിക്കല്‍ വാക്കയില്‍ പ്ലാവിളയില്‍ വിനോദി(52)നെയാണ് പോക്സോ നിയമപ്രകാരം അടൂര്‍ ഒന്നാം ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി എ സമീര്‍ ശിക്ഷിച്ചത്. വീട്ടുമുറ്റത്തു സഹോദരിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പരിചയം മുതലാക്കി സ്വന്തം വീട്ടിലേക്കു കൊണ്ടുപോയി പീഡിപ്പിച്ചതിനാണ് ശിക്ഷ.
പിഴ അടയ്ക്കുന്ന പക്ഷം ഇതില്‍ 1.5 ലക്ഷം രൂപയും അതിജീവതയക്കു നല്‍കാനും പിഴ അടയ്ക്കാതിരുന്നാല്‍ രണ്ടര വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണമെന്നുമാണ് വിധി. വിവിധ വകുപ്പുകളിലെ ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ അഞ്ചുവര്‍ഷം തടവുശിക്ഷ അനുഭവിച്ചാല്‍ മതിയെന്നും ഉത്തരവില്‍ പറയുന്നു.
അടൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന വിമല്‍ രംഗനാഥ് അന്വേഷിച്ച് കുറ്റപത്രം നല്കിയ കേസില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്മിത ജോണ്‍ കോടതിയില്‍ ഹാജരായി.
source https://www.sirajlive.com/the-accused-in-the-pocso-case-was-sentenced-to-23-years-rigorous-imprisonment-and-a-fine-of-2-75-lakh.html
Post a Comment