ഏഴു വയസുകാരിയായ മകളോട് ലൈംഗികാതിക്രമം; പിതാവിന് 66 വര്‍ഷം കഠിന തടവും പിഴയും

പത്തനംതിട്ട | എഴു വയസുകാരിയായ മകളോട് ലൈംഗികാതിക്രമം കാട്ടിയ പിതാവിന് 66 വര്‍ഷം കഠിന തടവും 1,60,000 രൂപ പിഴയും. പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്സോ കോടതി ജഡ്ജി ജയകുമാര്‍ ജോണ്‍ ആണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാതിരുന്നാല്‍ മൂന്ന് വര്‍ഷം അധിക കഠിന തടവും അനുഭവിക്കണം. പോക്സോ ആക്ടിലെ വിവിധ വകുപ്പുകള്‍, ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75ാം വകുപ്പ് എന്നിവ പ്രകാരമാണ് ശിക്ഷ.

2021ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ മറ്റുള്ളവര്‍ ഉറങ്ങിക്കഴിയുമ്പോള്‍ മകളെ എടുത്തു അടുക്കളയില്‍ കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കുകയാണ് ചെയ്തിരുന്നത്. പെണ്‍കുട്ടിയുടെ മാതാവ് ചില സംശയങ്ങള്‍ സ്‌കൂളിലെ അധ്യാപകരുമായി പങ്കുവെക്കുകയും തുടര്‍ന്ന് അവര്‍ കുട്ടിയുമായി സംസാരിച്ച് കാര്യങ്ങള്‍ മനസിലാക്കി പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.

പ്രിന്‍സിപ്പല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജയ്സണ്‍ മാത്യൂസ് പ്രോസിക്യൂഷന് വേണ്ടി ഹാജരായ കേസിലെ വിസ്താരവേളയില്‍ പെണ്‍കുട്ടിയുടെ മാതാവ് കൂറുമാറിയിരുന്നു. ഇലവുംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പോലീസ് ഇന്‍സ്പെക്ടര്‍മാരായ എം രാജേഷ്, അയൂബ് ഖാന്‍ എന്നിവര്‍ അന്വേഷണം നടത്തി.

 



source https://www.sirajlive.com/sexual-assault-on-seven-year-old-daughter-father-gets-66-years-rigorous-imprisonment-and-fine.html

Post a Comment

Previous Post Next Post