അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധിച്ച് മുതലമട പഞ്ചായത്തിൽ ഇന്ന് ഹർത്താൽ.

പാലക്കാട് | അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധിച്ച് മുതലമട പഞ്ചായത്തിൽ ഇന്ന് ഹർത്താൽ. സർവകക്ഷി യോഗ തീരുമാനപ്രകാരമാണ് ഹർത്താൽ. കടകൾ അടച്ചിടുമെങ്കിലും വാഹനങ്ങൾക്ക് നിയന്ത്രണമില്ല. രാവിലെ ആറു മണി മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ മുതലമട പഞ്ചായത്തും ഇന്ന് ഹൈക്കോടതിയെ സമീപിക്കും. അരിക്കൊമ്പനെ വാഴച്ചാൽ വഴി പറമ്പിക്കുളത്ത് എത്തിക്കാനാണ് അധികൃതരുടെ തീരുമാനം. പറമ്പിക്കുളം കടുവ സങ്കേതത്തിൽ അപകടകാരിയായ അരിക്കൊമ്പനെ കൊണ്ടുവിടാനുള്ള നീക്കത്തിനെതിരെയാണ് ജനരോഷം ഉയരുന്നത്. സർവ കക്ഷി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
അതേസമയം ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണമുണ്ടായി. സൂര്യനെല്ലി ആദിവാസി കോളനിയിലെ ലീലയുടെ വീടാണ് രാത്രി കാട്ടാന തകർത്തത്. വീടിന്റെ അടുക്കളയും മുൻ വശവും തകർത്തു. ആക്രമണ സമയത്ത് വീട്ടിലുണ്ടായിരുന്ന ലീലയും, അവരുടെ മകളും കുഞ്ഞും ഓടി രക്ഷപെട്ടതിനാൽ വലിയ അപകടം ഒഴിവായി



source https://www.sirajlive.com/a-hartal-today-in-mudalamada-panchayat-to-protest-against-bringing-arikompan-to-parampikulam.html

Post a Comment

Previous Post Next Post