ലൈഫ് മിഷന്‍ അഴിമതി കേസ്; ശിവശങ്കറിനെതിരെ ഇ ഡി കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി | ലൈഫ് മിഷന്‍ അഴിമതി കേസില്‍ എം ശിവശങ്കറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ മറ്റു പ്രതികള്‍ക്കെതിരെ അന്വേഷണം തുടരുകയാണെന്ന് ഇ ഡി കോടതിയെ അറിയിച്ചു. അറസ്റ്റ് നടന്ന് രണ്ട് മാസത്തിനു ശേഷമാണ് കുറ്റപത്രം നല്‍കിയത്.

തെളിവ് നശിപ്പിക്കപ്പെടുമെന്നതിനാല്‍ ശിവശങ്കറിന് ജാമ്യം അനുവദിക്കരുതെന്ന ഇ ഡി വാദം അംഗീകരിച്ച് ഹൈക്കോടതി ഇന്നലെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ശിവശങ്കറിന് മുഖ്യമന്ത്രിയിലുള്ള സ്വാധീനം ഉപയോഗിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യത കൂടുതലാണെന്ന് കോടതി നിരീക്ഷിച്ചു.

ഗുരുതര കുറ്റകൃത്യമായിട്ടും ശിവശങ്കറിന് വീണ്ടും പ്രധാന പദവിയില്‍ നിയമനം നല്‍കിയെന്നും സര്‍ക്കാരിലുള്ള ശിവശങ്കറിന്റെ അധികാരമാണ് ഇത് കാണിക്കുന്നതെന്നും കോടതി പറഞ്ഞു.

 

 



source https://www.sirajlive.com/life-mission-corruption-case-ed-has-filed-a-chargesheet-against-sivashankar.html

Post a Comment

أحدث أقدم