തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധി ദുര്‍വിനിയോഗ കേസില്‍ റിവ്യൂ ഹരജി ലോകായുക്ത ഇന്ന് പരിഗണിക്കും.കേസ് മൂന്നംഗ ബെഞ്ചിനു വിട്ടതിനെതിരെയ റിവ്യൂ ഹരജി ഉച്ചക്ക് 12നാണ് പരിഗണനക്കെടുക്കുക. അതേ സമയം ഇന്ന് ഉച്ചക്ക് ശേഷം കേസും മൂന്നംഗ ബെഞ്ചും കേള്‍ക്കുന്നുന്നുണ്ട്. പുനപരിശോധന ഹരജിയുടെ കാര്യത്തില്‍ തീര്‍പ്പ് കല്‍പ്പിച്ച ശേഷമായിരിക്കും ഫുള്‍ ബെഞ്ച് കേസ് പരിഗണിക്കുക. മുതിര്‍ന്ന അഭിഭാഷകന് ഹാജരാകാന്‍ കഴിയാത്തതിനാല്‍ വാദി ഭാഗം ആവശ്യപ്രകാരമാണ് റിവ്യൂ ഹരജി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്.
അതേ സമയം ഹരജിക്കാരനെതിരെ ഇന്നലെ ലോകായുക്തയും ഉപലോകായുക്തയും ശക്തമായ വിമര്‍ശമുന്നയിച്ചിരുന്നു. മുഖ്യമന്ത്രി ജഡ്ജിമാരെ സ്വാധീനിച്ചത് ഹരജിക്കാരനായ ആര്‍. എസ് ശശികുമാര്‍ കണ്ടിട്ടുണ്ടോ എന്ന് രണ്ട് അംഗ ബെഞ്ച് ചോദിച്ചു. ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലാണ് ഹരജിക്കാരന്‍ പെരുമാറുന്നത്. വിശ്വാസമില്ലെങ്കില്‍ എന്തിനാണ് ഈ ബെഞ്ചിനെ സമീപിച്ചതെന്നും കോടതി ചോദിച്ചു.
ലോകായുക്തയില്‍ നിന്നുണ്ടായ വിമര്‍ശനങ്ങള്‍ നിരാശാജനകമാണെന്ന് ഹര്‍ജിക്കാരനായ ആര്‍ എസ് ശശികുമാര്‍ പ്രതികരിച്ചിരുന്നു. ഒരു വര്‍ഷത്തിന് ശേഷം കേസ് നിലനില്‍ക്കുമോ എന്ന് ലോകായുക്ത വീണ്ടും പരിശോധിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ ലംഘനമാണെന്നും ഇക്കാര്യമാണ് താന്‍ റിവ്യൂ ഹരജിയില്‍ ചൂണ്ടികാണിച്ചതെന്ന് അദ്ദേഹം പറഞ്ഞു
source https://www.sirajlive.com/chief-minister-39-s-relief-fund-misappropriation-case-the-review-petition-will-be-heard-today.html
إرسال تعليق