തിരുവനന്തപുരം | എ ഐ ട്രാഫിക് ക്യാമറ പദ്ധതിയില്‍ വന്‍ അഴിമതി നടന്നുവെന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടി പറയേണ്ടത് കെല്‍ട്രോണ്‍ ആണെന്ന് മന്ത്രി ആന്റണി രാജു. കെല്‍ട്രോണിനു കരാര്‍ നല്‍കാന്‍ പ്രത്യേക ടെന്‍ഡറിന്റെ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.
കെല്‍ട്രോണ്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുമെന്നു കരുതുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. മോട്ടോര്‍ വാഹന വകുപ്പിനു വേണ്ടി പദ്ധതി ആവിഷ്‌കരിച്ചതും നടപ്പാക്കുന്നതും കെല്‍ട്രോണ്‍ ആണ്. അഞ്ച് വര്‍ഷത്തേക്ക് എ ഐ ക്യാമറകളുടെ പരിപാലന ചുമതലയും കെല്‍ട്രോണിനാണ്. 2018 ലാണ് അവര്‍ക്ക് കരാര്‍ നല്‍കിയത്. അന്ന് താന്‍ മന്ത്രിയല്ലെന്നും ആന്റണി രാജു വ്യക്തമാക്കി.
എ ഐ ട്രാഫിക് ക്യാമറ പദ്ധതിയില്‍ അടിമുടി അഴിമതിയെന്നാണ് ചെന്നിത്തലയുടെ ആരോപണം. കെല്‍ട്രോണിനെ മുന്‍നിര്‍ത്തിയുള്ള വലിയ അഴിമതിയാണ് നടക്കുന്നത്. പദ്ധതി നടപ്പാക്കുന്ന കമ്പനികള്‍ക്ക് മുന്‍പരിചയമില്ലെന്നും കുറ്റപ്പെടുത്തി. കെല്‍ട്രോണ്‍ ഉപകരാര്‍ നല്‍കിയ ബംഗളൂരുവിലെ കമ്പനിക്കും അവര്‍ ഉപകരാര്‍ നല്‍കിയവര്‍ക്കും ഈ രംഗത്തു മുന്‍പരിചയം ഇല്ലെന്നും കോടികളുടെ കള്ളക്കളിയാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു.
source https://www.sirajlive.com/keltron-should-answer-chennithala-minister-antony-raju.html
إرسال تعليق