വിമോചന സമരത്തെ മഹത്വ വല്‍ക്കരിച്ച് തൃശൂര്‍ അതിരൂപത

തൃശൂര്‍ | കേരളത്തിലെ ആദ്യത്തെ ഇ എം എസ് സര്‍ക്കാറിനെ ജനാധിപത്യ വിരുദ്ധമായി പിരിച്ചുവിടാന്‍ വഴിയൊരുക്കിയ വിമോചന സമരത്തെ മഹത്വ വല്‍ക്കരിച്ച് തൃശൂര്‍ അതിരൂപത.

ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തുന്നവര്‍ തങ്ങള്‍ക്ക് സര്‍വാധിപത്യമാകാമെന്ന് കരുതുന്നു. ജനവിരുദ്ധ പ്രവര്‍ത്തനങ്ങളോട് പ്രതിഷേധം പാടില്ലെന്നും കരുതുന്നു. ഇക്കൂട്ടര്‍ സൃഷ്ടിച്ചെടുക്കുന്ന നവകേരളം കടം കയറി മുടിയുന്നത് കാണുകയാണ്. വിമോചന സമരം നടന്നില്ലായിരുന്നെങ്കില്‍ ഈ ദുരവസ്ഥ നേരത്തെ സംഭവിച്ചേനെയെന്നും അതിരൂപത മുഖപത്രം ‘കാത്തോലിക്കസഭ’ പറയുന്നു.

റബ്ബറിനു 300 രൂപകിട്ടിയാല്‍ ബി ജെ പിക്ക് എം പിയെ തരാമെന്നു പറഞ്ഞ ബിഷപ്പ് പാംപ്ലാനിയെ അവഹേളിക്കാന്‍ രാഷ്ട്രീയ നേതൃത്വം മത്സരിക്കുന്നുവെന്നും ആരോപിച്ചു.

വോട്ടുകള്‍ മറുപക്ഷത്തേക്ക് ഒഴുകാതിരിക്കുകയാണ് എല്ലാവരുടെയും ലക്ഷ്യം. ബിഷപ്പ് ഉയര്‍ത്തിയ കര്‍ഷക പ്രശ്നം അജണ്ടയായില്ല. വിവാദമുണ്ടാക്കാനായിരുന്നു ശ്രമം. പ്രസ്താവന വന്ന് ഒരാഴ്ചക്കകം നാലു മാസമായി മുടങ്ങിക്കിടന്ന റബര്‍ കര്‍ഷകര്‍ക്കുള്ള സബ്സിഡി അനുവദിച്ചത് വോട്ട് ചോര്‍ച്ചയുടെ ഭീതിയില്‍ മാത്രമാണെന്നും മുഖപത്രം വിമര്‍ശിച്ചു.

 



source https://www.sirajlive.com/archdiocese-of-thrissur-glorifies-liberation-struggle.html

Post a Comment

أحدث أقدم