സംസ്ഥാനം ചുട്ടുപൊള്ളുന്നു; അഞ്ച് ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം |  സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി.തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിലുണ്ട്. . കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോര്‍ഡ് പ്രകാരം ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂട് ഇന്നലെ പാലക്കാട് രേഖപ്പെടുത്തി. 40.1 ഡിഗ്രി സെല്‍ഷ്യസ്.

അതേ സമയം സംസ്ഥാനത്തെ 16 ഓളം ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ രേഖപ്പെടുത്തി. സൂര്യാഘാത സൂര്യതപ സാധ്യത നിലനില്‍ക്കുന്നതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നതടക്കമുള്ള ജാഗ്രത മുന്നറിയിപ്പുകള്‍ പൊതുജനങ്ങള്‍ പാലിക്കണം.അതേസമയം തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട വേനല്‍മഴക്കും സാധ്യതയുണ്ട്.



source https://www.sirajlive.com/the-state-is-burning-warning-in-five-districts.html

Post a Comment

Previous Post Next Post