സുഡാൻ രക്ഷാദൗത്യം; തിരിച്ചെത്തുന്ന മലയാളികളെ സംസ്ഥാന സർക്കാർ കേരളത്തിലെത്തിക്കും

തിരുവനന്തപുരം | ആഭ്യന്തര കലാപത്തെ തുടർന്ന് സുഡാനിൽ നിന്ന് കേന്ദ്ര സർക്കാർ തിരികെ ഇന്ത്യയിലെത്തിക്കുന്ന മലയാളികളെ അതത് വിമാനത്താവളങ്ങളിൽ നിന്ന് സംസ്ഥാന സർക്കാറിന്റെ ചെലവിൽ കേരളത്തിലേക്ക് എത്തിക്കും. ഇതിനുള്ള നടപടികൾ സ്വീകരിക്കാൻ നോർക്കയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.

ഡൽഹിയിലും മുംബൈയിലും എത്തുന്ന മലയാളികൾക്ക് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് സർക്കാർ നൽകും. ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിന്റെ നേതൃത്വത്തിൽ ഇതിനുള്ള നടപടികൾ സ്വീകരിച്ചു.



source https://www.sirajlive.com/sudan-rescue-mission-the-state-government-will-bring-the-returning-malayalees-to-kerala.html

Post a Comment

أحدث أقدم