സാഹോദര്യത്തിന്റെ സന്ദേശം പകര്‍ന്ന് മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്ന്

തിരുവനന്തപുരം | സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശം പകര്‍ന്ന് മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്ന്. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

വിരുന്നിനെത്തിയ വിശിഷ്ടാതിഥികളെ മുഖ്യമന്ത്രി പിണറായി വിജയനും പത്‌നി കമലയും ചേര്‍ന്ന് സ്വീകരിച്ചു.

നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍, മന്ത്രിമാരായ കെ രാജന്‍, പി രാജീവ്, കെ കൃഷ്ണന്‍കുട്ടി, റോഷി അഗസ്റ്റിന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, വി അബ്ദുര്‍റഹ്മാന്‍, ജി ആര്‍ അനില്‍, പി എ മുഹമ്മദ് റിയാസ്, കെ രാധാകൃഷ്ണന്‍, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, വി എന്‍ വാസവന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, എം വി ഗോവിന്ദന്‍ മാസ്റ്റര്‍, പി കെ കുഞ്ഞാലിക്കുട്ടി, കാനം രാജേന്ദ്രന്‍, ഇ പി ജയരാജന്‍, ഒ രാജഗോപാല്‍, പ്രൊഫ. കെ വി തോമസ്, ഡോ. എം കെ മുനീര്‍, പന്ന്യന്‍ രവീന്ദ്രന്‍, പി സി ചാക്കോ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, വി പി ശുഐബ് മൗലവി, ശിവഗിരി മഠം ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, സ്വാമി സന്ദീപാനന്ദ ഗിരി, ബിഷപ്പ് ബര്‍ണാവോസ്, എ സൈഫുദ്ദീന്‍ ഹാജി, ബിഷപ്പ് റോയ്‌സ് മനോജ്, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ഡോ. ഹുസൈന്‍ മടവൂര്‍, വെള്ളാപ്പള്ളി നടേശന്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. വി കെ രാമചന്ദ്രന്‍, മനോജ് കുമാര്‍, വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി, യുവജന കമ്മീഷന്‍ അധ്യക്ഷ ഡോ. ചിന്ത ജെറോം, വ്യാവസായിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍, സംസ്ഥാന സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍, മാധ്യമ സ്ഥാപന മേധാവികള്‍ പങ്കെടുത്തു.



source https://www.sirajlive.com/chief-minister-39-s-iftar-feast-with-the-message-of-brotherhood.html

Post a Comment

Previous Post Next Post