വെന്തുരുകി കേരളം; ഇന്ന് ഏഴ് ജില്ലകളിൽ ജാഗ്രത

തിരുവനന്തപുരം | അതിശക്തമായ വേനൽചൂടിൽ വെന്തുരുകി കേരളം. ഏഴ് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പാലക്കാട്, കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ പകൽ 11 മുതൽ മൂന്ന് വരെ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. ചൂട് ശക്തമാകുമ്പോൾ സംസ്ഥാനത്ത് വേനൽ മഴയിൽ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. പതിവിനേക്കാൾ 38 ശതമാനം കുറവാണ് വേനൽ മഴയിലുണ്ടായത്.

മാർച്ച് ഒന്നിന് വേനൽ തുടങ്ങിയ ശേഷമുള്ള ഒന്നരമാസത്തെ കണക്കാണിത്. വടക്കൻ കേരളത്തിലാണ് കൂടുതലായും മഴക്കുറവ് അനുഭവപ്പെട്ടത്. കണ്ണൂരിലാണ് ഏറ്റവും കുറവ് മഴ പെയതത്. തീരെ മഴ കിട്ടാതിരുന്ന കണ്ണൂരിൽ 100 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. മലപ്പുറത്ത് 95 ശതമാനം മഴക്കുറവും രേഖപ്പെടുത്തി. കാസർകോട്, കോഴിക്കോട് ജില്ലകളിൽ 94 ശതമാനവും തൃശൂരിൽ 82 ശതമാനവും മഴക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

സാധാരണയേക്കാൾ കൂടുതൽ മഴ കിട്ടിയത് പത്തനംതിട്ടയിലാണ്. 27 ശതമാനം അധിക മഴയാണ് ഇത്തവണ ലഭിച്ചത്. ഇടുക്കി, കോട്ടയം, വയനാട് ജില്ലകളിൽ പതിവ് പോലെയാണ് മഴ പെയ്തത്. ഈ മാസം ആറ് മുതൽ 12 വരെയുള്ള ദിവസങ്ങളിൽ 60 ശതമാനം മഴക്കുറവാണ് കേരളത്തിലുണ്ടായത്. മഴ കുറഞ്ഞതും ഉത്തരേന്ത്യയിൽ നിന്നുള്ള ചൂട് കാറ്റും കാറ്റിന്റെ ഗതിയിലുണ്ടായ മാറ്റവുമാണ് കഴിഞ്ഞയാഴ്ച്ച കേരളത്തിൽ വൻ ചൂട് അനുഭവപ്പെടാൻ ഇടയാക്കിയതെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ നിഗമനം.

എന്നാൽ, കാറ്റിന്റെ ഗതിയിലുണ്ടാകുന്ന മാറ്റവും ഒറ്റപ്പെട്ട മഴയും കാരണമായി ഇനിയുള്ള ദിവസങ്ങളിൽ ചൂടിന് അൽപം ശമനമുണ്ടാകും. ഈർപ്പമേറിയ കാറ്റ് കടന്നുവരാനുള്ള അന്തരീക്ഷമാണ് ഇനിയുള്ള ദിവസങ്ങളിലുള്ളതെന്നും കാലാവസ്ഥാ നിരീക്ഷകർ പ്രവചി
ക്കുന്നു.



source https://www.sirajlive.com/venturuki-kerala-vigilance-in-seven-districts-today.html

Post a Comment

أحدث أقدم