മലപ്പുറം | മഅ്ദിൻ പ്രാർഥനാ സമ്മേളന നഗരിയിലെ ദൃശ്യ-ശ്രാവ്യ നിമിഷങ്ങളെ ഒപ്പിയെടുത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് തത്സമയമെത്തിച്ച മീഡിയാവിംഗിന്റെ സേവനം ശ്രദ്ധേയമായി. സമ്മേളനത്തിന്റെ വിളംബരം മുതൽ സമാപന മഹാസമ്മേളനം വരെ കർമനിരതരായ മീഡിയാവിംഗിന്റെ പ്രവർത്തനങ്ങൾ പതിനായിരങ്ങളെ സ്വലാത്ത്നഗറിലേക്കെത്തിച്ചു. സമ്മേളനത്തിനെത്താൻ കഴിയാത്ത പ്രവാസികളടക്കമുള്ള നിരവധി പേർക്ക് ഒട്ടും ആവേശം ചോരാതെ തത്സമയ സംപ്രേക്ഷണം മികവുറ്റതാക്കി.
മീഡിയാമിഷൻ, സിറാജ് ലൈവ് യൂട്യൂബ് ചാനലുകൾക്ക് പുറമേ പ്രമുഖ ഫേസ്ബുക്ക് പേജുകളിലും നടന്ന തത്സമയ സംപ്രേക്ഷണങ്ങൾ ജന ലക്ഷങ്ങൾക്കു മുതൽക്കൂട്ടായി. മഅ്ദിൻ അക്കാദമി, മീഡിയാമിഷൻ, സിറാജ്, യു എഫ് എഫ് തുടങ്ങിയ മീഡിയാ ടീമിന്റെ സന്നദ്ധ സേവനത്തോടെ പ്രവർത്തിച്ച മീഡിയാവിംഗ് ഓരോ ചരിത്രനിമിഷങ്ങളും പുറംലോകത്തെത്തിച്ചു.
ലൈവ് ബ്രോഡ്കാസ്റ്റർ, ഗ്രാഫിക് ഡിസൈനേഴ്സ്, വീഡിയോ ഗ്രാഫേഴ്സ്, വീഡിയോ എഡിറ്റേഴ്സ്, കണ്ടന്റ് ക്രിയേറ്റേഴ്സ്, ക്യാപ്ഷൻ മേക്കേഴ്സ്, ന്യൂസ് റൈറ്റേഴ്സ് തുടങ്ങി വിവിധ സേവനങ്ങൾക്കായി 50 ഓളം പേർ മീഡിയാ പ്രവർത്തനങ്ങളെ ഏറെ മികച്ചതാക്കി.
മീഡിയാ ജനറൽ കൺവീനർ ഖാലിദ് സഖാഫി സ്വലാത്ത്നഗറിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
source https://www.sirajlive.com/mediawing-the-prayer-meeting-without-losing-enthusiasm.html
إرسال تعليق