തിരുവനന്തപുരം | കനത്ത മഴ സാധ്യത കണക്കിലെടുത്ത് ഇന്ന് പത്തനംതിട്ട, എറണാകുളം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖാപിച്ചു. നാളെ എറണാകുളം ജില്ലയിൽ മഞ്ഞ ജാഗ്രതയുണ്ട്. ഇന്നലെ എറണാകുളം, ഇടുക്കി ജില്ലകളിൽ മഞ്ഞ ജാഗ്രതയുണ്ടായിരുന്നു.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.
അതിനിടെ, ഇന്ന് രാവിലെ പത്ത് വരെയുള്ള മൂന്ന് മണിക്കൂറിൽ കോട്ടയം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നലെ കേരളത്തിൻ്റെ പല ഭാഗങ്ങളിലും വേനൽ മഴ ലഭിച്ചിരുന്നു.
source https://www.sirajlive.com/yellow-alert-today-in-pathanamthitta-and-ernakulam-districts.html
إرسال تعليق