ദേവികുളം തെരഞ്ഞെടുപ്പ്: എ രാജയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കൊച്ചി | ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ടുള്ള കേരള ഹൈക്കോടതി വിധിക്കെതിരെ എ രാജ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
തന്റെ പൂര്‍വികര്‍ 1950 മുന്‍പ് കേരളത്തിലേക്ക് കുടിയേറിയവരാണ്. ഹിന്ദു ആചാരപ്രകാരമാണ് വിവാഹം നടന്നതെന്നും ഔദ്യോഗിക രേഖകള്‍ പരിശോധിക്കണമെന്നുമാണ് രാജയുടെ ആവശ്യം. സംവരണത്തിന് എല്ലാ അര്‍ഹതയുമുള്ള വ്യക്തി തന്നെയാണ് താനെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ അപ്പീലില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

ഹൈകോടതി വിധി റദ്ദാക്കണമെന്നും ഔദ്യോഗിക രേഖകള്‍ പരിശോധിക്കാതെയാണ് വിധിയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് പട്ടികജാതി സംവരണ വിഭാഗത്തില്‍പ്പെട്ട ദേവികുളം മണ്ഡലത്തില്‍ സി പി എമ്മിലെ എ രാജ മത്സരിച്ചതെന്ന യു ഡി എഫ് സ്ഥാനാര്‍ത്ഥി ഡി കുമാറിന്റെ ഹര്‍ജി അംഗീകരിച്ചായിരുന്നു ഹൈക്കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കിയത്.
രാജയുടെ അപ്പീലിനെതിരെ ഡി കുമാര്‍ നല്‍കിയ തടസ്സ ഹര്‍ജയും കോടതി ഇന്ന് പരിഗണിക്കും.

 



source https://www.sirajlive.com/devikulam-election-supreme-court-will-consider-a-raja-39-s-petition-today.html

Post a Comment

Previous Post Next Post