ന്യൂഡല്‍ഹി | കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കര്‍ണാടകയിലെത്തും. രണ്ട് ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കാണ് രാഹുല്‍ എത്തുന്നത്. ഹുബ്ബള്ളിയില്‍ രാവിലെ പത്തരയോടെ രാഹുല്‍ എത്തിച്ചേരും. ജഗദീഷ് ഷെട്ടാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും.
കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് ചിത്രം ഏകദേശം തെളിഞ്ഞിട്ടുണ്ട്. നാളെയാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയ്യതി.
മോദി വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ എം പി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് രാഹുല്‍ ഇന്നലെ ഡല്‍ഹിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു. 19 വര്‍ഷമായി താമസിക്കുന്ന 12 തുഗ്ലക് ലൈനിലെ വസതിയാണ് ഒഴിഞ്ഞത്. എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ കോടതി നടപടിക്ക് പിന്നാലെയുള്ള വീടൊഴിയല്‍ അന്ത്യന്തം വൈകാരികമായിരുന്നു.
2004ല്‍ ആദ്യമായി എംപിയായതു മുതല്‍ രാഹുല്‍ ഗാന്ധി താമസിക്കുന്നത് തുഗ്ലക് ലൈനിലെ പന്ത്രണ്ടാം നമ്പര്‍ വസതിയിലാണ്. സത്യം പറയുന്നത് ഈ കാലത്ത് തെറ്റാണെന്നും സത്യം പറഞ്ഞതിനുള്ള വിലയാണ് ഈ വീടൊഴിയല്‍ എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ വീട് ഇന്ത്യയിലെ ജനങ്ങള്‍ നല്‍കിയതാണ്. അത് തിരിച്ചെടുത്തു. അപേക്ഷ നല്‍കി ഇവിടെ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഉന്നയിച്ച വിഷയങ്ങള്‍ ഇനിയും ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളോട് നന്ദിയെന്നും രാഹുല്‍ പറഞ്ഞു. സോണിയ ഗാന്ധിയുടെ 10 ജന്‍പഥിലേക്കാണു രാഹുല്‍ താത്ക്കാലികമായി മാറുന്നത്.
source https://www.sirajlive.com/rahul-in-karnataka-today-jagadish-will-participate-in-shettar-39-s-election-campaign.html
إرسال تعليق