കൊണ്ടോട്ടി | ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം ഹജ്ജിന് പുറപ്പെടുന്ന യാത്രക്കാര്‍ക്കുള്ള സഊദി റിയാല്‍ വിതരണം ചെയ്യുന്നതിനുള്ള ചുമതല സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് ലഭിച്ചു. എല്ലാ ഹജ്ജ് പരിശീലന ക്യാമ്പുകളിലും ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ വെച്ചും സഊദി റിയാല്‍ സ്വീകരിക്കുന്നതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സൗകര്യം ഒരുക്കുന്നുണ്ട്.
റിയാല്‍ കൈമാറുന്നതിന് പുറമേ ഇത്തവണ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഹാജിമാര്‍ക്ക് ഫോറിന്‍ ട്രാവല്‍ കാര്‍ഡും നല്‍കുന്നുണ്ട്. മിനിമം സംഖ്യയായി 750 സൗദി റിയാലിനുള്ള തുക നല്‍കുന്നവര്‍ക്കാണ് ഫോറിന്‍ ട്രാവല്‍ കാര്‍ഡ് നല്‍കുക. എസ് ബി ഐ വ്യവസ്ഥക്കനുസരിച്ച് ഈ കാര്‍ഡ് മുഖേന സഊദി അറേബ്യയില്‍ നിന്ന് റിയാല്‍ പര്‍ച്ചേസ് ചെയ്യുന്നതിനും കാര്‍ഡിലേക്ക് കൂടുതല്‍ തുക നിക്ഷേപിക്കുന്നതിനും സാധ്യമായിരിക്കും.
ഹാജിമാര്‍ ആവശ്യമായ സൗദി റിയാല്‍ കൈവശം വെച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ട ചുമതല ഹജ്ജ് സെക്രട്ടറിയോ അല്ലെങ്കില്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കോ ആയിരിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.
സഊദി റിയാല്‍ സംബന്ധിച്ച് കാര്യങ്ങള്‍ക്കായി എസ് ബി ഐയില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ അതത് സംസ്ഥാനങ്ങളിലേക്ക് നോഡല്‍ ഓഫീസറായി നിയമിച്ചിട്ടുണ്ട്. ഹജ്ജ് കമ്മിറ്റി സെക്രട്ടറി ആവശ്യമായ സഹായങ്ങള്‍ നോഡല്‍ ഓഫീസറില്‍നിന്ന് സ്വീകരിക്കാവുന്നതാണ്.
വിശുദ്ധ ഭൂമിയില്‍ അത്യാഹിതത്തില്‍ പെടുകയോ അത്യാഹിത മരണമോ സംഭവിച്ചാല്‍ എസ് ബി ഐ ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, എസ് ബി ഐയില്‍ നിന്ന് സഊദി റിയാല്‍ കൈ പറ്റിയവര്‍ക്ക് ചെയ്തവര്‍ക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ എന്നും അധികൃതർ അറിയിച്ചു.
source https://www.sirajlive.com/saudi-riyal-and-insurance-cover-from-sbi-for-hajis.html
Post a Comment