ന്യൂഡല്‍ഹി | ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇന്ന് സി ബി ഐ ചോദ്യം ചെയ്യും. മദ്യനയ കേസില്‍ രാവിലെ 11 മണിക്ക് സി ബി ഐ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. നടപടിക്കെതിരെ ഡല്‍ഹിയിലുടനീളം ആംആദ്മി പാര്‍ട്ടി പ്രതിഷേധം സംഘടിപ്പിക്കും.
ചേദ്യം ചെയ്യാന്‍ ഹാജരാകുമെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും കെജ്രിവാള് അറിയിച്ചു.
പ്രതിഷേധം കണക്കിലെടുത്ത് നഗരത്തില്‍ ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. എ എ പി ഡല്‍ഹിയില്‍ നാളെ ഒരു ദിവസത്തെ നിയമസഭ സമ്മേളനം വിളിച്ചു. അസാധാരണ സാഹചര്യത്തില്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാനാണ് യോഗമെന്നാണ് എ എ പി പറയുന്നത്. നിയമസഭ സമ്മേളനം നിയമലംഘനമാണെന്നാണ് ബി ജെ പി പറയുന്നത്.
source https://www.sirajlive.com/cbi-to-question-arvind-kejriwal-today-aam-aadmi-party-protests-across-delhi.html
Post a Comment