തൃശൂര്‍ | തൃശൂര്‍ കോടന്നൂരില്‍ പിതാവിനെ മകന്‍ മര്‍ദിച്ച് കൊലപ്പെടുത്തി. ചിറമ്മല്‍ വീട്ടില്‍ ജോയ് (60) ആണ് മരിച്ചത്. സംഭവത്തില്‍ മകന്‍ റിജോ (25)യെ പോലീസ് കസ്റ്റഡിയിലെടുത്തു.
രാവിലെ നേരത്തെ വിളിച്ചുണര്‍ത്തണമെന്ന് റിജോ വീട്ടുകാരെ പറഞ്ഞേല്‍പ്പിച്ചിരുന്നു. എന്നാല്‍, വിളിക്കാന്‍ വൈകിയിതില്‍ പ്രകോപിതനായ റിജോ വീട്ടിലെ സാധന സാമഗ്രികള്‍ നശിപ്പിക്കാന്‍ തുടങ്ങി.
മകനെ തടയാന്‍ ജോയ് ശ്രമിച്ചു. തുടര്‍ന്ന് പിതാവിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
source https://www.sirajlive.com/father-beaten-to-death-by-his-son-in-kodanur-thrissur.html
Post a Comment