മന്ത്രി വീണാ ജോര്‍ജിനെതിരെ പോസ്റ്റര്‍; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാര്‍ കസ്റ്റഡിയിലെടുത്തു

അടൂര്‍  | മന്ത്രി വീണാ ജോര്‍ജിനെതിരെ പോസ്റ്റര്‍ പതിച്ചെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഓര്‍ത്തഡോക്‌സ് സഭ അംഗവുമായ ഏബല്‍ ബാബു എന്നയാളുടെ കാറാണ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ഓര്‍ത്തഡോക്‌സ് സഭയുടെ യുവജനപ്രസ്ഥാനത്തിലെ അംഗമാണ്.ഏബല്‍ ബാബുവിന്റെ കാറിലാണ് മന്ത്രിക്കെതിരായ പോസ്റ്റര്‍ ഒട്ടിക്കാന്‍ പോയതെന്നാണ് പോലീസ് പറയുന്നത്. പത്തനംതിട്ട പോലീസാണ് കാര്‍ കസ്റ്റഡിയിലെടുത്തത്.

സഭയുടെ വിയര്‍പ്പിലും വോട്ടിലും മന്ത്രിയായ വീണ ജോര്‍ജ് മൗനം വെടിയണം’ എന്നായിരുന്നു പോസ്റ്റര്‍. പത്തനംതിട്ടയിലെ വിവിധ ഓര്‍ത്തഡോക്‌സ് പള്ളികളുടെ മുന്നിലാണ് പോസ്റ്റര്‍ പതിച്ചിരുന്നത്. ‘ഓര്‍ത്തഡോക്‌സ് യുവജനം’ എന്ന പേരിലാണ് പോസ്റ്റര്‍ പതിപ്പിച്ചിരുന്നത്. പിണറായി വിജയന്‍ നീതി നടപ്പിലാക്കണമെന്നും പോസ്റ്ററിലുണ്ട്. ഈ മാസം 1ന് അര്‍ദ്ധരാത്രിയിലാണ് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.

 



source https://www.sirajlive.com/poster-against-minister-veena-george-the-youth-congress-worker-39-s-car-was-taken-into-custody.html

Post a Comment

أحدث أقدم