അബൂദബി | മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികള്‍ അബൂദബി തീരത്ത് കൊലയാളി തിമിംഗലങ്ങളെ കണ്ടതായി അബൂദബി പരിസ്ഥിതി ഏജന്‍സി (ഇ എ ഡി) അറിയിച്ചു. കടലില്‍ ഇറങ്ങുമ്പോള്‍ സമുദ്ര സസ്തനികളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ താമസക്കാരോട് ഇ എ ഡി നിര്‍ദേശിച്ചു.
കൊലയാളി തിമിംഗലങ്ങള്‍ എന്നറിയപ്പെടുന്ന ഓര്‍ക്കാകള്‍ തണുത്ത കാലാവസ്ഥയോടും ചൂടുവെള്ളത്തോടും പൊരുത്തപ്പെടുന്ന സമുദ്ര വന്യജീവികളില്‍ ഏറ്റവും നന്നായി സഞ്ചരിക്കുന്നവയാണ്. ഇവ പതിവായി അബുദബി ജലാശയങ്ങള്‍ സന്ദര്‍ശിക്കാറുണ്ടെന്ന് ഇ എ ഡി സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളില്‍ വ്യക്തമാക്കി.
ഓര്‍ക്കസ് സാധാരണയായി മനുഷ്യര്‍ക്ക് ഭീഷണിയല്ല. എന്നിരുന്നാലും, വന്യജീവികളെ കാണുമ്പോള്‍ സുരക്ഷിതമായ അകലം പാലിക്കാനും അസാധാരണമായ കാഴ്ചകള്‍ കണ്ടാല്‍ അബൂദബി ഗവണ്മെന്റ് കോള്‍ സെന്ററില്‍ 800 555 എന്ന നമ്പറില്‍ അറിയിക്കാനും പൊതുജനങ്ങളോട് അഭ്യര്‍ഥിക്കുന്നതായും അതോറിറ്റി പറഞ്ഞു.
source https://www.sirajlive.com/fishermen-spot-whales-off-abu-dhabi-coast-ead-wants-to-be-careful.html
Post a Comment