കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില കുറയുന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപയാണ് കുറഞ്ഞത്. ഇന്ന് 160 രൂപയും കുറഞ്ഞു. ഇതോടെ സ്വര്‍ണവില 45000 ത്തിന് താഴേക്ക് എത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 44880 രൂപയാണ്.
രണ്ട് ദിവസംകൊണ്ട് സ്വര്‍ണത്തിന് കുറഞ്ഞത് 520 രൂപയാണ്. മെയ് 5 ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായിരുന്നു സ്വര്‍ണത്തിന്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 20 രൂപ കുറഞ്ഞ് 5630 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപ കുറഞ്ഞ് 4650 രൂപയുമായി.
source https://www.sirajlive.com/gold-prices-fell-for-the-second-consecutive-day-in-the-state.html
Post a Comment