കൊച്ചയിലെ ബഹുനില കെട്ടിടത്തിലെ തീപ്പിടുത്തം; ഇന്ന് വിശദ പരിശോധന

കൊച്ചി |  ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ബഹുനില കെട്ടിടത്തില്‍ ഇന്നലെയുണ്ടായ തീപിടുത്തത്തില്‍ അഗ്‌നിരക്ഷാസേന ഇന്ന് വിശദമായ പരിശോധന നടത്തും. ജിയോ ഇന്‍ഫോപാര്‍ക്ക് കെട്ടിടത്തില്‍ ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് തീപടര്‍ന്നത്. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. നാല് യൂണിറ്റ് ഫയര്‍ ഫോഴ്സ് സംഭവ സ്ഥലത്തെത്തിയാണ് തീയണച്ചത്.തീപ്പിടുത്തത്തില്‍ ഓഫീസിനുള്ളിലെ എസികള്‍ പൊട്ടിത്തെറിച്ചു. കെട്ടിടത്തിനുള്ളില്‍ മുപ്പതോളം ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

 



source https://www.sirajlive.com/a-fire-broke-out-in-a-multi-storey-building-in-kocha-detailed-inspection-today.html

Post a Comment

Previous Post Next Post