സഊദി-ഇറാന്‍ വിദേശ കാര്യ മന്ത്രിമാര്‍ ടെലിഫോണ്‍ സംഭാഷണം നടത്തി

റിയാദ് | സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ഇറാന്‍ വിദേശകാര്യ മന്ത്രി ഡോ. ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയും തമ്മില്‍ ടെലിഫോണ്‍ സംഭാഷണം നടത്തി. സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതാണ് ഈ വിവരം.

ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളില്‍ അവ വികസിപ്പിക്കുന്നതിനുള്ള സാധ്യതകളും പൊതു താത്പര്യമുള്ള മറ്റു വിഷയങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.

ആശയവിനിമയത്തിലൂടെയും സംഭാഷണത്തിലൂടെയും അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാനുള്ള ഇരുപക്ഷത്തിന്റെയും പൊതുവായ ആഗ്രഹത്തിന്റെ ഭാഗമായിരുന്നു സംഭാഷണം. നയതന്ത്രബന്ധം പുനസ്ഥാപിക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയിരുന്നു. ചൈനയുടെ മധ്യസ്ഥതയില്‍ മാര്‍ച്ചില്‍ ബീജിംഗില്‍ വച്ചാണ് പുതിയ കരാര്‍ നിലവില്‍ വന്നത്.

 

 



source https://www.sirajlive.com/saudi-iranian-foreign-ministers-held-a-telephone-conversation.html

Post a Comment

أحدث أقدم