വാഷിങ്ടണ്‍ | യു എസിലെ ടെക്സാസില്‍ മാളില്‍ വെടിവെപ്പ്. പരുക്കേറ്റ ഒമ്പത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്.
ഡള്ളാസിന് വടക്കു ഭാഗത്തായി അല്ലെനിലെ തിരക്കേറിയ മാളില്‍ ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. വെടിവെപ്പില്‍ ആരും മരിച്ചതായി സൂചനയില്ല.
അക്രമിയെ ഒരു പോലീസ് ഉദ്യോഗസ്ഥന് വധിച്ചതായി അല്ലെന് നഗരത്തിലെ പോലീസ് മേധാവി ബ്രിയന്‍ ഹാര്‍വേ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൂടുതല്‍ അക്രമികളുണ്ടോയെന്ന് അറിയാന്‍ തിരച്ചില്‍ തുടരുകയാണ്. ആക്രമണത്തിന് പിന്നിലെ പ്രകോപനം വ്യക്തമല്ല.
source https://www.sirajlive.com/us-mall-shooting-nine-people-were-injured.html
إرسال تعليق