അരിക്കൊമ്പന്‍ തമിഴ്‌നാട് വനമേഖലയില്‍ തന്നെ; ഉള്‍ക്കാട്ടിലായതിനാല്‍ സിഗ്നല്‍ കൃത്യമായി കിട്ടുന്നില്ല

ഇടുക്കി | ഇടുക്കിയിലെ ചിന്നക്കനാലിലെ ജനവാസ മേഖലയില്‍ പരിഭ്രാന്തി സൃഷ്ടിച്ചതിനെ തുടര്‍ന്ന് പെരിയാര്‍ റിസര്‍വ് മേഖലയിലേക്കു മാറ്റിയ അരിക്കൊമ്പന്‍ തമിഴ്‌നാട് വനമേഖലയില്‍ തന്നെയുള്ളതായി അധികൃതര്‍. ആന മേഘമലക്ക് സമീപം ഉള്‍ക്കാട്ടിലുണ്ടെന്നാണ് സൂചന.

ഉള്‍ക്കാട്ടില്‍ ആയതിനാല്‍ റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നല്‍ കൃത്യമായി കിട്ടാത്ത അവസ്ഥയുണ്ട്. അരിക്കൊമ്പന്‍ ഇന്നലെ രാത്രി ജനവാസ മേഖലയില്‍ ഇറങ്ങിയിട്ടില്ല.

തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മേഘമലയിലേക്ക് ഇന്നും സഞ്ചാരികളെ കടത്തിവിടില്ല. ജനവാസ മേഖലക്ക് അടുത്തെത്തിയാല്‍ ആനയെ കാട്ടിലേക്ക് തുരത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.



source https://www.sirajlive.com/the-paddy-field-itself-is-in-the-tamil-nadu-forest-region-being-in-the-bay-the-signal-is-not-getting-properly.html

Post a Comment

Previous Post Next Post