കാസർകോട്| മദ്‌റസാ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കഴുത്തറുത്ത് കൊന്ന കേസിലെ തുടർ നടപടികൾ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി അടുത്ത മാസം 13ലേക്ക് മാറ്റിവെച്ചു. അന്തിമവാദത്തിന് ശേഷമുള്ള നടപടിക്രമങ്ങൾ കഴിഞ്ഞ ദിവസം മുതൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പുനരാരംഭിച്ചിരുന്നു.
ഒരാഴ്ച മുമ്പ് ജില്ലാ പ്രിൻസിപ്പൽ കോടതി ജഡ്ജിയായി ചുമതലയേറ്റ കെ കെ ബാലകൃഷ്ണന്റെ മേൽനോട്ടത്തിലാണ് ഇനി കേസിന്റെ തുടർ നടപടികളുണ്ടാവുക. അന്തിമവാദം നേരത്തേ പൂർത്തിയായിരുന്നു. എന്നാൽ അന്തിമവാദവുമായി ബന്ധപ്പെട്ട് കുറച്ച് നടപടികൾ കൂടി ബാക്കിയുള്ളതിനാൽ വീണ്ടും വാദം കേൾക്കും.
2017 മാർച്ച് 21ന് പുലർച്ചെയാണ് റിയാസ് മൗലവിയെ ചൂരി പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി വെട്ടിക്കൊലപ്പെടുത്തിയത്. കേളുഗുഡ്ഡെയിലെ അജേഷ് (അപ്പു), നിതിൻ കുമാർ, കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് (അഖിൽ) എന്നിവരാണ് പ്രതികൾ.
source https://www.sirajlive.com/riyaz-maulvi-murder-case-sep-changed-to-13.html
Post a Comment