കണ്ണൂര്‍ | കണ്ണൂര്‍ സര്‍വകലാശാലയിലെ എം എ ഇംഗ്ലീഷ് സിലബസില്‍ മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ആത്മകഥ.
‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ എന്ന ഗ്രന്ഥമാണ് അഡ്ഹോക്ക് കമ്മിറ്റി തയാറാക്കിയ ഒന്നാം സെമസ്റ്ററിലെ ലൈഫ് റൈറ്റിംഗ് പേപ്പറില്‍ ഉള്‍പ്പെടുത്തിയത്
ഒമ്പതു വര്‍ഷത്തിന് ശേഷം പരിഷ്‌കരിച്ച സിലബസ് പരിഷ്‌കരണം ഇന്നലെയാണു പുറത്തിറങ്ങിയത്. ഓഗസ്റ്റ് നു പി ജി ക്ലാസുകള്‍ ആരംഭിച്ചിരുന്നു. ഗാന്ധിജി, ഡോ. ബി ആര്‍ അംബേദ്കര്‍, സി കെ ജാനു എന്നിവരുടെ ആത്മകഥയും സിലബസിലുണ്ട്.
കഴിഞ്ഞ ഏപ്രിലില്‍ ഡല്‍ഹി കേരള ഹൗസില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ പ്രകാശനം ചെയ്തത്.
സിലബസ് രാഷ്ട്രീയവല്‍ക്കരിച്ചതായി പ്രതിപക്ഷ അധ്യാപക സംഘടനയായ കെ പി സി ടി എ ആരോപിച്ചു. സിലബസുകളിലൂടെ പാര്‍ട്ടി ക്ലാസ് എടുക്കാനാണ് ശ്രമം. ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും ഒരുപാട് കാര്യങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്താനുണ്ട്. അതൊന്നും വകവെക്കാതെയാണ് രാഷ്ട്രീയ യജമാനന്മാരുടെ ആത്മകഥ സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണു കെ പി സി ടി എ ആരോപിക്കുന്നത്.
source https://www.sirajlive.com/autobiography-of-kk-shailaja-in-kannur-university-syllabus.html
Post a Comment