അബുദബി | ഒമാനിലെ സുഹാറില്‍ നിന്ന് യു എ ഇയിലേക്ക് റെയില്‍പാത വഴി ചരക്ക് എത്തിക്കാന്‍ കരാര്‍. ഒമാന്‍ റെയിലും -ഇത്തിഹാദ് റെയില്‍ കമ്പനിയും ജിന്‍ഡലുമായി ഇത് സംബന്ധിച്ചു ധാരണാപത്രം ഒപ്പുവച്ചു.
കരാര്‍പ്രകാരം വര്‍ഷം 40 ലക്ഷം ടണ്‍ അസംസ്‌കൃത വസ്തുക്കളും ഇരുമ്പ് ഉല്‍പന്നങ്ങളും സുഹാറില്‍ നിന്ന് യു എ ഇയിലേക്ക് റെയില്‍ മാര്‍ഗം എത്തിക്കാന്‍ ജിന്‍ഡലിന് കഴിയും. ഇരുമ്പ് ഉല്‍പന്നങ്ങളുടെ കയറ്റ്, ഇറക്ക് ജോലികള്‍ക്കു വേണ്ട സാങ്കേതിക സഹായവും റെയില്‍ കമ്പനി ചെയ്യും. കുറഞ്ഞ ചെലവില്‍ അതിവേഗത്തില്‍ കൂടുതല്‍ ചരക്ക് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ ഇതിലൂടെ കമ്പനിക്കു സാധിക്കും. പ്രകൃതി സൗഹൃദ ഗതാഗത സംവിധാനവും ചരക്കു നീക്കവുമാണ് ഇതിലൂടെ ഒമാനും യു.എ.ഇയും ഉറപ്പു വരുത്തുന്നതെന്ന് റെയില്‍ കമ്പനി അധികൃതര്‍ പറഞ്ഞു.
ലോകോത്തര കമ്പനികളുമായി ചരക്കു ഗതാഗതത്തില്‍ ഒമാന്‍-ഇത്തിഹാദ് റെയില്‍ കമ്പനി കരാറില്‍ ഏര്‍പ്പെട്ടു തുടങ്ങിയിട്ടുണ്ട്. സുഹാറില്‍ നിന്ന് യു.എ.ഇയിലെ അബൂദബിയുമായി ബന്ധിപ്പിക്കുന്ന റെയില്‍ ശൃംഖല അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സുഹാറിനും അബുദാബിക്കും ഇടയില്‍ ബന്ധിപ്പിക്കുന്ന പാതയില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്നത് ചരക്ക് ഗതാഗതം അതിവേഗത്തിലാക്കും.
source https://www.sirajlive.com/an-agreement-was-signed-to-deliver-goods-from-oman-to-uae-by-rail.html
إرسال تعليق