കണ്ണൂര്‍ | മയക്കുമരുന്ന് കേസുകളില്‍ പോലീസിന് ടാര്‍ജറ്റ് നിശ്ചയിച്ച് ഉത്തരവ്. ദിനംപ്രതി ഒരു പോലീസ് സ്റ്റേഷനില്‍ ചുരുങ്ങിയത് നാലോ അഞ്ചോ കേസുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ഉത്തരവ്. കേസ് അന്വേഷണം, കേസുകളുമായി ബന്ധപ്പെട്ട മറ്റ് നടപടികള്‍, ക്രമസമാധാനപാലനം എന്നിവക്കൊപ്പം മയക്കുമരുന്ന് കേസുകളും കണ്ടെത്തേണ്ട അവസ്ഥയിലാണ് പോലീസ്.
കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തല്‍ പോലീസിന് എളുപ്പമായിരുന്നു. എന്നാല്‍ സിന്തറ്റിക് ഡ്രഗ്സുകള്‍ വ്യാപകമായതോടെ ഇത് ഉപയോഗിക്കുന്നവരെ കണ്ടെത്തുക പ്രയാസമായിരിക്കുകയാണ്. മയക്കുമരുന്ന് കണ്ടെത്താന്‍ പ്രത്യേക പരിശീലനവും പോലീസുകാര്‍ക്ക് ലഭിച്ചിട്ടില്ല. മയക്കുമരുന്ന് പിടികൂടാന്‍ ഡാന്‍സാഫ് രൂപവത്കരിച്ചെങ്കിലും ഇവര്‍ക്കും പരിശീലനം ലഭിച്ചിട്ടില്ല.
മയക്കുമരുന്ന് കണ്ടെത്താന്‍ ജില്ലകളില്‍ നര്‍കോട്ടിക് സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇതിന്റെ ചുമതലയുള്ള ഡി വൈ എസ് പിക്ക് നല്‍കിയിരിക്കുന്നത് മറ്റ് പല ജോലികളുമാണ്. കാന്റീനും ജനമൈത്രി പോലീസ് ചുമതലയും കൈകാര്യം ചെയ്യുന്നത് നര്‍കോട്ടിക് ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ്.
source https://www.sirajlive.com/a-day-should-be-five-police-target-in-drug-case.html
Post a Comment