പോലീസ് പിന്തുടര്‍ന്ന കാര്‍ മറിഞ്ഞ് വിദ്യാര്‍ഥി മരിച്ച സംഭവം; മൂന്ന് പോലീസുകാര്‍ക്കെതിരെ നടപടി

കാസര്‍കോട്   പോലീസ്  പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് പരുക്കേറ്റ് ചികിത്സയില്‍ ആയിരുന്ന വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ മൂന്ന് പോലീസുകാരെ സ്ഥലം മാറ്റി. അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി.

ഇന്നലെ തന്നെ കാസര്‍കോട് ഡിവൈഎസ്പി അന്വേഷണം പൂര്‍ത്തിയാക്കിയിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷമുള്ള നടപടിയാണിത്. എസ്ഐ രജിത് സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ രഞ്ജിത്ത്, ദീപു എന്നിവരെയാണ് സ്ഥലം മാറ്റിയത്.

മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് പേരാല്‍ കണ്ണൂര്‍ സ്വദേശി പരേതനായ അബ്ദുല്ലയുടെ മകന്‍ ഫര്‍ഹാസ് (17) ആണ് മരിച്ചത്.അംഗഡിമൊഗര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു. മൂന്ന് ദിവസം മുമ്പ് പുത്തിഗെ പള്ളത്ത് വെച്ചാണ് അപകടമുണ്ടായത്. കാര്‍ തല കീഴായി മറിയുകയായിരുന്നു.

 



source https://www.sirajlive.com/the-incident-where-the-student-died-when-the-car-he-was-chasing-turned-over-action-against-three-policemen.html

Post a Comment

Previous Post Next Post