ബെംഗളുരു | ദ്വിരാഷ്ട്ര സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ബെംഗളൂരുവിലെത്തി. ഐഎസ്ആര്‍ഒ ആസ്ഥാനത്തെത്തി ചന്ദ്രയാന്‍ ദൗത്യത്തില്‍ പങ്കാളികളായ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി അഭിനന്ദിക്കും. രാജ്യത്തിന് ഏറെ അഭിമാനമായ ചന്ദ്രയാന്റെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലേക്ക് പോകുന്നതിന് പകരം ശാസ്ത്രജ്ഞരെ നേരിട്ട് കണ്ട് അഭിനന്ദിക്കാന്‍ മോദി നേരിട്ട് ബെംഗളുരുവിലേക്ക് എത്താന്‍ തീരുമാനിക്കുകയായിരുന്നു.രാവിലെ ആറോടെയാണ് പ്രധാനമന്ത്രി എത്തിയത്.
രാവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്തെത്തുന്ന മോദി ചന്ദ്രയാന്‍ ലാന്‍ഡിംഗ് ദൗത്യത്തിന്റെ വിവരങ്ങളും ഇപ്പോഴത്തെ പര്യവേക്ഷണ ഫലങ്ങളും എന്തെല്ലാമെന്ന് ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നത് കേള്‍ക്കും. പിന്നീട് മോദി ചന്ദ്രയാന്‍ ടീമിനെ അഭിസംബോധന ചെയ്യും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ബെംഗളുരു നഗരത്തില്‍ രാവിലെ 6 മുതല്‍ 9.30 വരെ കനത്ത ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
source https://www.sirajlive.com/prime-minister-arrives-in-bengaluru-chandrayaan-will-address-the-team.html
إرسال تعليق