കൊച്ചി | ആലുവയിലെ അഞ്ചു വയസുകാരിയെതട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനം നടത്തി കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും.
800 പേജുള്ള കുറ്റപത്രം എറണാകുളം പോക്‌സോ കോടതിയിലാണ് സമര്‍പ്പിക്കുന്നത്. കൊലപാതകം നടന്ന് 35 ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.
വിശദമായ അന്വേഷണ റിപ്പോര്‍ട്ടും തെളിവുകളും സാക്ഷിമൊഴികളുമടക്കമുള്ള കുറ്റപത്രമാണ് ഇന്ന് പോക്സോ കോടതിയില്‍ സമര്‍പ്പിക്കുന്നത്.
പ്രതിയായ അസ്ഫാക്ക് ആലമിനെ കൊലപാതകം നടന്ന അന്നു തന്നെ പോലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് കൊലപാതകം നടന്ന സ്ഥലത്ത് കൊണ്ടുവന്നു തെളിവെടുപ്പും പൂര്‍ത്തിയാക്കിയിരുന്നു.
അസ്ഫാഖ് ആലത്തിനെതിരായ തെളിവുകള്‍ ശേഖരിക്കാന്‍ ബിഹാറിലേക്കും ഡല്‍ഹിയിലേക്കും പോലീസ് സംഘം പോയിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് കൂടി പരിശോധിച്ച ശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.
പഴുതടച്ചുള്ള കുറ്റപത്രം തയ്യാറാക്കുന്നതിനായി ഡമ്മി ഉപയോഗിച്ചുള്ള പരീക്ഷണവും അന്വേഷണ സംഘം നടത്തി. വിശദമായ സാക്ഷി മൊഴികളും രേഖപ്പെടുത്തിയിരുന്നു.
കേസില്‍ നിര്‍ണായകമായ കുട്ടിയുടെ വസ്ത്രവും ചെരിപ്പും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പ്രതിയുടെ പശ്ചാത്തലവും പോലീസ് വിശദമായി പരിശോധിച്ചിട്ടുണ്ട്.
source https://www.sirajlive.com/aluva-five-year-old-girl-39-s-murder-chargesheet-to-be-submitted-today.html
Post a Comment