കോട്ടയം | പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ്സിനകത്തു തലപൊക്കിയ വിമത നീക്കം തടഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തന്‍ ഇടത് സ്ഥാനാര്‍ഥിയായേക്കുമെന്നു സൂചനകള്‍ പുറത്തുവന്നിരുന്നു.
ഇന്നലെ രാത്രിയാണ് ഇടതുമുന്നണിയുടെ തന്ത്രപരമായ രാഷ്ട്രീയ നീക്കത്തെ കുറിച്ചു സൂചനകള്‍ പുറത്തുവന്നത്. ഇതിനു പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം രംഗത്തിറങ്ങി. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായിരുന്ന നിബു ജോണ്‍ വിമത നീക്കം നടത്തുന്നു വെന്ന വാര്‍ത്തകളാണു പുറത്തുവന്നത്. ഉടനെ ഇദ്ദേഹത്തെ അനുനയിപ്പിച്ച് ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് നേതൃത്വം രംഗത്തിറങ്ങി എന്നാണു വിവരം.
ഉമ്മന്‍ ചാണ്ടിയുടെ കുടുംബവും മുന്നില്‍ നിന്ന് വിമത നേതാവിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചതായി വിവരമുണ്ട്. കെപിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. ഇന്നലെ രാത്രി വൈകി നടന്ന ചര്‍ച്ചയിലാണ് പ്രശ്‌നത്തിന് പരിഹാരമായത്. വിമതനെ ഇന്നു രാവിലെ ചാണ്ടി ഉമ്മനെതിരെ വാര്‍ത്താ സമ്മേളനം നടത്തി രംഗത്തിറക്കുമെന്നായിരുന്നു സൂചനകള്‍.
തന്നെക്കുറിച്ചു പ്രചരിച്ച വിമത വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നു നിബു ജോണ്‍ പറഞ്ഞു. താന്‍ അടിയുറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ചാണ്ടി ഉമ്മന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ഒരുതരത്തിലുമുള്ള എതിര്‍പ്പില്ല. എതിര്‍ പാര്‍ട്ടികളോട് ശത്രുതയോടെ പെരുമാറുന്നതല്ല തന്റെ രീതി. എന്നാല്‍ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. അവസരമുണ്ടായിട്ടും സ്ഥാനങ്ങളില്‍ നിന്നു മാറി നില്‍ക്കുന്നതാണു തന്റെ രീതിയെന്നും അദ്ദേഹം പറഞ്ഞു.
source https://www.sirajlive.com/congress-stopped-the-rebel-movement-in-puthupally.html
Post a Comment